ഈനാടിനും
ഇടയിലെത്തോട്ടുവെള്ളം
മീതേമുറിച്ചിട്ട പന
ഒരു കുറ്റിച്ചൂട്ട്
ഒരു വളർത്തുനായ
പടിഞ്ഞാട്ടുപായുന്ന
ഇരുളിൽ വെള്ളം
പേരുചൊല്ലിവിളിച്ചു
രാവിലെ
രണ്ടുകരകൾക്കുമിടയിൽ
തൂക്കിയിട്ടു അയാളുടെ നടുവെല്ല്
The stream between
That bank and this bank
A palm tree felled to link them
A flambeau of coconut leaves,
A pet dog.
In the darkness flowing westwards
Water called it by name
In the morning
Between the two banks
Was hung his backbone.
ഒറ്റയ്ക്ക്
ചാരിയിട്ടേയുള്ളൂ, ഈ വാതിൽ
ജനലടയുന്ന കാറ്റുണ്ട്
ഉണങ്ങാത്ത നെല്ലിന്റെ ഒച്ച,
മണങ്ങൾ
ഒരു വെറും ശീല ചുറ്റിക്കിടക്കുന്നത്
ആരുടെ മരിച്ചുകഴിഞ്ഞ ഉടലായിരിക്കും?
ഒരു മൃഗത്തിന്റെ നിഴൽ
മുറിയിലുണ്ടെന്നു തോന്നി
അതുനടക്കുന്നതിന്റെ
കിതപ്പാറ്റുന്നതിന്റെ
ഈ മുറിക്കുള്ളിൽ ആരാണു ഒറ്റയ്ക്കു പാർക്കുന്നത് ?
Alone
This door is ajar
There is a wind
strong enough to close the window
The sound the green paddy
Makes, odours
Whose dead body it is
That lies wrapped in just a piece of cloth
Felt there was the shade
Of a beast in the room
Its walking, its panting
Slowly coming down
Who is it that stays in this room, alone?