Skip to content

The Train

K. Satchidanandan

Kanchan Chander, ‘Drawing 42’, Acrylic and Pen on Paper, 2018, 4 X 6 inches

That train is going to my village;

But I am not in it

Its rails are inside me

Its wheels are on my chest

And its whistle is my scream.

 

I won’t be there

When it comes back to take me

But my breath will travel

Seated on its roof,

guarding my corpse.

 

As the train stops at my village,

My breath will enter my body

and ride my waiting bicycle

along the old familiar lanes.

My children will come running

As they hear its bell:

“ Abbu is here! Abbu is here!’

 

In which language can I tell them

It is my dead body that has arrived?

Of heaven, or of hell?

I am somewhere in between.

 

Let the well talk, or the pond.

If water refuses to speak

Let my breath enter a crow

On the drumstick tree on my courtyard

And tell them the truth.

 

തീവണ്ടി  

 

ആ തീവണ്ടി പോകുന്നത്

എന്റെ ഗ്രാമത്തിലേക്കാണ്

പക്ഷെ അതില്‍ ഞാനില്ല

എന്റെ ഉള്ളിലാണ് അതോടുന്ന റെയില്‍പാളം

അതിന്റെ ചക്രങ്ങള്‍ എന്റെ നെഞ്ചില്‍

എന്റെ നിലവിളി അതിന്റെ ചൂളം

 

അത് എന്നെ കൊണ്ടുപോകാന്‍

തിരിച്ചു വരുമ്പോള്‍  ഞാനുണ്ടാവില്ല

എങ്കിലും എന്റെ പ്രാണന്‍

ആ വണ്ടിയുടെ മേലെ ഇരുന്നു യാത്ര ചെയ്യും ,

എന്റെ ജഡം അരികില്‍ കിടത്തിക്കൊണ്ട്.

അത് ഗ്രാമത്തിലെത്തി  എന്റെ ഉള്ളില്‍ കയറി

പഴയ ഇടവഴികളിലൂടെ സൈക്കിള്‍ ഓടിക്കും

അതിന്റെ ബെല്‍ കേട്ട് എന്റെ കുട്ടികള്‍

ഓടി വരും, ‘അബ്ബു വന്നു! അബ്ബു വന്നു!’

 

വന്നത് എന്റെ ജഡമാണെന്ന്

ഞാനേതു ഭാഷയില്‍  അവരോടു പറയും?

നരകത്തിന്റെയോ സ്വര്‍ഗ്ഗത്തിന്റെയോ?

ഞാന്‍ അവയ്ക്കിടയിലാണല്ലോ.

 

കിണര്‍ സംസാരിക്കട്ടെ , അല്ലെങ്കില്‍ കുളം.

ജലം മിണ്ടുന്നില്ലെങ്കില്‍

മുറ്റത്തെ മുരിക്കുമരത്തിലെ കാക്കയുടെ

ഉള്ളിലിരുന്നു എന്റെ പ്രാണന്‍

അവരോടു സത്യം പറയട്ടെ.

(Translated from Malayalam by the poet)

K. Satchidanandan is a widely translated Malayalam poet and a bilingual writer, translator and editor. His most recent works available in English are While I Write and Misplaced Objects and Other Poems. For more on the author and his work see satchidanandan.com.

Kanchan Chander was born in New Delhi in 1957. She was trained in Painting and Printmaking from the College of Art, New Delhi. She has participated in prestigious exhibitions in India and abroad.