Yakshis live on palm trees
Human beings live in houses
Those who live on the streets
are not human.
They are outside the Constitution
They have no names or numbers,
religion, caste or class,
neither law courts nor parliaments.
Only, on certain nights some of them
become men or women.
They are a parallel republic
The street hugs them close
Animals do not quarrel with them
Birds alight on their shoulders
Trees do not withdraw their
branches on seeing them.
Neither do they come nor go
Neither are they born or do they die
Their disease is called hunger
And their love, thirst.
As the nation of the men living
in houses develops, the nation of those
who live on the street expands.
They are poems without suggestions
covered by leprous sores, their eyes swollen
They smell of burnt tyres.
Those who live in houses
are scared of those who live on the streets
In their nightmares, these people have
red beards, silver nails and fangs*
Their cats are tigers with caps,
and dogs, leopards with crowns
But these people believe in non-violence.
Parrots live on trees, crows in nests,
Fire inside rocks, water in the sea
Moonlight in the clouds,
stars in the sky, and word in fire
Those who live on the streets
are nobody.
*Red beard is the evil character in Kathakali
തെരുവില്‍ പാര്‍ക്കുന്നവര്‍
യക്ഷികള് പനമേല്‍ താമസിക്കുന്നു
മനുഷ്യര്‍ വീടുകളില്‍ താമസിക്കുന്നു.
തെരുവില്‍ താമസിക്കുന്നവര്‍ മനുഷ്യരല്ല
അവര്‍ ഭരണഘടനയ്ക്കു പുറത്താണ്,
അവര്‍ക്ക് പേരുകളോ, നമ്പറുകളോ ഇല്ല.
മതവും ജാതിയും വര്‍ഗ്ഗവുമില്ല
കോടതികളും പാര്‍ലമെന്റുകളും ഇല്ല
ചില രാത്രികളില്‍ അവരില്‍ ചിലര്‍ മാത്രം
ആണുങ്ങളോ പെണ്ണുങ്ങളോ ആയി മാറുന്നു
അവര്‍ ഒരു സമാന്തരറിപ്പബ്ലിക്കാണ്.
തെരുവ് അവരെ മാറോട് ചേര്‍ക്കുന്നു
മൃഗങ്ങള്‍ അവരോടു വഴക്കിടാറില്ല
പക്ഷികള്‍ അവരുടെ ചുമലില്‍ വന്നിരിക്കുന്നു
വൃക്ഷങ്ങള്‍ അവരെ കണ്ടാലും
കൊമ്പുകള്‍ പിന്‍വലിക്കാറില്ല
അവര്‍ പോവുകയോ വരികയോ ചെയ്യുന്നില്ല
ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല
അവരുടെ രോഗത്തെ വിശപ്പ് എന്ന് വിളിക്കുന്നു
അവരുടെ സ്നേഹത്തെ ദാഹം എന്നും.
വീടുകളില്‍ താമസിക്കുന്നവരുടെ
ദേശം വികസിക്കും തോറും തെരുവില്‍
താമസിക്കുന്നവരുടെ എണ്ണം കൂടുന്നു
ധ്വനിയില്ലാത്ത കവിതകളാണവര്
പുണ്ണു പിടിച്ചവ, കണ്ണു തുറിച്ചവ,
ടയര്‍ കരിയുന്ന മണമുള്ളവ.
വീടുകളില്‍ താമസിക്കുന്നവര്‍
തെരുവുകളില്‍ താമസിക്കുന്നവരെ ഭയപ്പെടുന്നു
അവരുടെ ദു:സ്വപ്നങ്ങളില്‍
ഇവര്‍ക്ക് ചുവന്ന താടിയും
വെള്ളിനഖങ്ങളും ദംഷ്ട്രകളുമുണ്ട്
ഇവരുടെ പൂച്ചകള്‍ തൊപ്പി വെച്ച പുലികളാണ്,
നായ്ക്കള്‍ കിരീടമണിഞ്ഞ കടുവകളും.
പക്ഷെ ഇവര്‍ അഹിംസയില്‍ വിശ്വസിക്കുന്നു
തത്തകള്‍ മരങ്ങളില്‍ താമസിക്കുന്നു
കാക്കകള്‍ കൂടുകളില്‍, തീ പാറയില്‍,
ജലം കടലില്‍, നിലാവ് ചന്ദ്രനില്‍,
നക്ഷത്രം ആകാശത്തില്‍, വാക്ക് അഗ്നിയില്‍.
തെരുവില്‍ താമസിക്കുന്നവര്‍ ആരുമല്ല.
(Translated from Malayalam by the poet)